¡Sorpréndeme!

ദുൽഖർ സിനിമയിൽ വില്ലനായി അഭിനയിച്ച യുവനടനെ മരിച്ച നിലയിൽ കണ്ടെത്തി |

2018-01-16 958 Dailymotion

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ മലയാളത്തിലെ യുവനടനെ മരിച്ച നിലയില്‍ കണ്ടെത്തി. സിദ്ധു ആര്‍ പിള്ളയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവയില്‍ വെച്ചാണ് സിദ്ധു ആര്‍ പിള്ളയുടെ മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ സ്വദേശിയായ സിദ്ധു ആര്‍ പിള്ള മലയാളത്തില്‍ വളര്‍ന്നു വരുന്ന യുവതാരങ്ങളില്‍ ഒരാളായിരുന്നു. ഗോവയില്‍ വെച്ചാണ് സിദ്ധുവിന്റെ മരണം. 27 വയസ്സായിരുന്നു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സിദ്ധുവിന്റെ അച്ഛനായ പികെആര്‍ പിള്ള. വന്ദനം, അമൃതംഗമയ തുടങ്ങി പതിനാറോളം ചിത്രങ്ങളുടേയും നിര്‍മ്മാതാവാവ് കൂടിയാണ് പികെആര്‍ പിള്ള.ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം മകന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം എന്താണെന്നത് വ്യക്തമല്ല. മരണകാരണം അടക്കമുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ പുറത്ത് വിട്ടിട്ടില്ല.